കാലം നമിക്കുന്ന കൈവല്യമേ
കരളിൽ തെളിയും കെടാവിളക്കേ
കാലങ്ങൾ തൻ തിരുസാമിപ്യമേ
പ്രണാമം …പ്രണാമം ..പ്രണാമം
അക്ഷര ജ്ഞാനത്തിൻ അകക്കാമ്പ് തേടിടും
അജ്ഞരാം  മക്കളെ അനുഗ്രഹിക്കേണമേ
ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും അർപ്പിച്ചും
ഉത്സവമാക്കണമേ ജീവിതയാത്രകൾ
ഉത്സവമാക്കണമേ ജീവിതയാത്രകൾ (കാലം നമിക്കുന്ന..)

ഉയർന്നൊരു ചിന്തയും ഉയിരിൻെറ താളവും
ഉന്നതനെ ദേവാ തന്നീടണേ
ഉദ്യമം സർവ്വവും ഉണർവാക്കീടേണമേ
ജഗദീശനെ.. ദേവാ പ്രണാമം(3)